അരീക്കോട് : മലപ്പുറം ജില്ലയുടെ രൂപവത്‌കരണദിനമായ ജൂൺ 16-ന് 'മലപ്പുറത്തിന്റെ മതം-ചരിത്ര, മാനവിക വസ്തുതകൾ' എന്ന വിഷയത്തിലൂന്നി ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിലും സി.പി.ഐ. ജില്ലാകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. ഏറനാട് മണ്ഡലത്തിൽ എടവണ്ണ ടൗൺ, ഊർങ്ങാട്ടിരിയിൽ തെരട്ടമ്മൽ, കീഴുപറമ്പിൽ പത്തനാപുരം പള്ളിപ്പടി, അരീക്കോട് ടൗൺ, കാവനൂർ ടൗൺ, കിഴിശ്ശേരി ടൗൺ എന്നിവിടങ്ങളിലാണ് പ്രതിരോധം നടന്നത്. സി.പി.ഐ. സംസ്ഥാനകമ്മിറ്റി അംഗം എം. നാരായണൻ അരീക്കോട്ടും സി.പി.ഐ. ഏറനാട് മണ്ഡലം സെക്രട്ടറി ഷഫീർ കിഴിശ്ശേരിയിലും യുവ കലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് കാവനൂരിലും പ്രശസ്ത എഴുത്തുകാരൻ മാലിക് നാലകത്ത് തെരട്ടമ്മലിലും സി.പി. ഐ. ജില്ലാകമ്മിറ്റി അംഗം പി.ടി. ബാലകൃഷ്ണൻ എടവണ്ണയിലും സി.പി.ഐ. മണ്ഡലം കമ്മിറ്റി അംഗം മുക്കം ചന്ദ്രൻ കീഴുപറമ്പ് പള്ളിപ്പടിയിലും പ്രതിരോധം ഉദ്ഘാടനംചെയ്തു. വിവിധ സ്ഥലങ്ങളിൽ സി.പി.ഐ. നേതാക്കളായ പി.ടി. മൊയ്തീൻകുട്ടി, ബാബു ഗോകുലം, അജയൻ കൊളപ്പാട്, പി.ടി. വേലുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനിൽ നടന്ന പരിപാടി സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനംചെയ്തു. ഗിരീഷ് തോട്ടത്തിൽ, സി.പി. സക്കരിയ്യ, കെ.പി. പ്രദീപ്കുമാർ, ടി. റസാക്ക്, കെ. രൂപേഷ്, സി. സുബൈർ എന്നിവർ നേതൃത്വംനൽകി. അരിയല്ലൂരിൽ ജനകീയ പ്രതിരോധം പരിപാടി നടത്തി. എ.പി. സുധീശൻ, രമേശൻ പാറപ്പുറവൻ, സി. സുബ്രഹ്മണ്യൻ, എൻ.കെ. മുഹമ്മദ്, വി. മുഹമ്മദ്‌കുട്ടി എന്നിവർ പങ്കെടുത്തു.

സി.പി.ഐ. തൃക്കുളം-ചെമ്മാട് ബ്രാഞ്ച് കമ്മറ്റികൾ ചെമ്മാട്ട് ജനകീയപ്രതിരോധം നടത്തി. ജില്ലാ എക്സിക്യുട്ടീവ് അംഗം പി. മൈമൂന ഉദ്ഘാടനംചെയ്തു. കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. സി.ടി. ഫാറൂഖ്, എം.പി. സ്വാലിഹ് തങ്ങൾ, വി. മുജീബ്, കെ.വി. മുംതാസ്, സമീർ മേലേ വീട്ടിൽ, ശംസുദ്ദീൻ തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.