അരീക്കോട് : കൊറോണ മഹാമാരി ദുരന്തം വിതക്കുമ്പോൾ കേന്ദ്ര സർക്കാർ ദിനംപ്രതി പെട്രോൾ, ഡീസൽവില വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അരീക്കോട് ടൗൺ മുസ്‌ലിംലീഗ്, യൂത്ത് ലീഗ് കമ്മിറ്റികൾ വാഹനങ്ങൾ തള്ളിനീക്കി റാലി നടത്തി. മണ്ഡലം മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി പി.പി. സഫറുള്ള ഉദ്ഘാടനം ചെയ്‌തു.അൻവർ കാരാട്ടിൽ, എം. സുൽഫീക്കർ, പി. എം. ലുക്മാൻ, കെ. ടി. നാസർ, പി.സഹീദ്, വടക്കൻ മുഹമ്മദലി, കല്ലിങ്ങൽ അബ്ദുറഹ്മാൻ, ഷബീർ പട്ടാക്കൽ, റനീം സുഹൂദ്, ഷഹീർ കാരാട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി.