അരീക്കോട് : 'ഹരിതം, സഹകരണം' പദ്ധതിയുടെ ഭാഗമായി അരീക്കോട് സർവീസ് സഹകരണബാങ്ക് അരീക്കോട് പോലീസ് സ്റ്റേഷൻ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടുവളർത്തും.

പദ്ധതി അരീക്കോട് സർക്കിൾ ഇൻസ്പെക്ടർ എൻ.വി. ദാസൻ സ്റ്റേഷൻവളപ്പിൽ തൈകൾ നട്ട് ഉദ്ഘാടനംചെയ്തു.

ബാങ്ക് വൈസ് പ്രസിഡന്റ് കെ. സാദിൽ, എസ്‌.ഐ. കെ. രാമൻ, ബാങ്ക് ഡയറക്ടർമാരായ കെ.ടി. മുഹമ്മദ് , ഒ.എം. ഇബ്രാഹിം, കെ. മുരളി എന്നിവർ പങ്കെടുത്തു.