അരീക്കോട് : പ്രവാസികളുടെ ക്വാറന്റീൻ കാര്യത്തിൽ വഞ്ചനാപരമായ നിലപാടെടുത്ത സംസ്ഥാനസർക്കാരിന്റെയും കാവനൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെയും നടപടികളിൽ പ്രതിഷേധിച്ച് കാവനൂർ പഞ്ചായത്ത് യു.ഡി.എഫ്. പ്രതിഷേധ ധർണ നടത്തി.
ഏറനാട് മണ്ഡലം മുസ്‌ലിംലീഗ് ജന. സെക്രട്ടറി പി.പി. സഫറുള്ള ഉദ്ഘാടനംചെയ്തു, വി. ഹംസ, മുസ്തഫ കമാൽ, കെ.വി. കരീം, കെ. ഷെരീഫ്, അബ്‌ദുട്ടി, പി.പി. ഹംസ, കുഞ്ഞുട്ടി, വി.എ. നാസർ, ഖമറുദ്ദീൻ, ബിച്ചാപ്പു, രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.