അരീക്കോട് : കുനിയിൽ അൻവാറുൽ ഇസ്‌ലാം അറബിക് കോളേജ് ഐ. ക്യു-എ.സി. തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ശാക്കിർബാബു കുനിയിൽ നിർവഹിച്ചു. ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ കെ. മുഹമ്മദ് അമാൻ അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ പി.പി.എ. അസീസ് സന്ദേശം നൽകി. ഡോ. കെ.ടി. ഫസലുള്ള അൻവാരി, എം.കെ. അമീർ സ്വലാഹി, എം.കെ. ഇർഷാദ് എന്നിവർ സംസാരിച്ചു.