അരീക്കോട് : അരീക്കോട് സെക്‌ഷൻ ഒാഫീസ്‌ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ സൗത്ത് പൊയക്കോട്ടൂർ, പൊട്ടുങ്ങൽ താളി ഗ്രാമം, സൗത്ത് പുത്തലം, മൂഴിപ്പാടം, വാകാലൂർ, കൊല്ലംപടി, കാവനൂർ 12, പുളിയാറംകുന്ന് എന്നിവിടങ്ങളിൽ വൈദ്യുതിവിതരണമുണ്ടാകില്ല.

കാരാട് : ഇലക്‌ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വ്യാഴാഴ്ച എട്ടുമുതൽ അഞ്ചുവരെ വള്ളിക്കാട്, കണ്ണംവെട്ടിക്കാവ്, അമ്പലക്കണ്ടി എന്നിവിടങ്ങളിൽ വൈദ്യുതിവിതരണം പൂർണമായോ ഭാഗികമായോ മുടങ്ങും.