അരീക്കോട് : പത്താംതരം, ഹയർസെക്കൻഡറി പരീക്ഷകൾ നടക്കുന്ന സ്കൂളുകളിലെ പരീക്ഷാമുറികൾ ഹൈഡ്രോളിക് സാനിറ്റൈസർ പമ്പ് ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണുവിമുക്തമാക്കി.

അരീക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ, അരീക്കോട് സുല്ലമുസലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ നൂറോളം ക്ലാസ് മുറികളാണ് അരീക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡൻറ്്‌ നൗഷർ കല്ലട, കെ.എസ്.യു. ജില്ലാസെക്രട്ടറി ഷിബിൻലാൽ, റഷീദ് തലേക്കര, ഷെറിൽ കരീം, ശരത് ശങ്കരൻ, ബാസിത്ത് ഐ.ടി.ഐ, വിപിൻ, ശാക്കിർ , യു. അലിഫ് എന്നിവർചേർന്ന് അണുവിമുക്തമാക്കിയത്. ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ് മിസ്ട്രസ് സുശീല, ഹെൽത്ത് ഇൻസ്പെക്ടർ നാസർ, പി.ടി.എ. പ്രസിഡൻറ്്‌ സുരേഷ് ബാബു, അംഗം സി.കെ. അബ്ദു സ്വലാം എന്നിവർ നേതൃത്വംനൽകി. അരീക്കോട് പോലീസ് സ്റ്റേഷനും ഇവർ അണുവിമുക്തമാക്കി.