അരീക്കോട് : അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാതെ ലൈഫ് ഭവനപദ്ധതി അട്ടിമറിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരേ പി.കെ.എസ് അരീക്കോട് ലോക്കൽകമ്മിറ്റി കൂട്ട ഉപവാസം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻറ് എൻ. അയ്യപ്പൻകുട്ടി ഉദ്ഘാടനംചെയ്തു. എ. ചെള്ളി, കെ. രതീഷ്, എം.ടി. മുസ്തഫ, പി.കെ. സുഭാഷ്, കെ.ടി. മുഹമ്മദ്, ഒ.കെ. അലി, പി.സി. സതീഷ്, എൻ.എം. പ്രകാശൻ, പി. ഗോപി, വിജീഷ് എന്നിവർ പ്രസംഗിച്ചു.