അരീക്കോട് : ഭരണഘടനാസംരക്ഷണസമിതി അരീക്കോട്ട് സംഘടിപ്പിച്ച 'മാനവസന്ധ്യ' സാംസ്കാരിക പ്രവർത്തകൻ ശ്രീചിത്രൻ ഉദ്ഘാടനംചെയ്തു.

ഭരണഘടനാ സംരക്ഷണസമിതി ചെയർമാൻ ഡോ. മുഹമ്മദ് ഇസ്മായിൽ അധ്യക്ഷതവഹിച്ചു. മലിക് നാലകത്ത്, അലി പത്തനാപുരം, എൻ. അബ്ദുൽറഹീം, അബ്ദുൽഖാദർ പറവണ്ണ, കെ. സുലൈമാൻ, കെ. വി. അബൂട്ടി, എം. പി. മുസ്തഫ, എം.പി. ബി. ഷൗക്കത്, അഡ്വ. ശരീഫ് എന്നിവർ പ്രസംഗിച്ചു.

വാഴക്കാട് റോഡ് ജങ്ഷനിലെ സിറ്റിസൺ സ്ക്വയറിൽ അരങ്ങേറിയ 'മാനവസന്ധ്യ'യിൽ ആയിരത്തോളം മെഴുകുതിരി കത്തിച്ച് പ്രതിഷേധജ്വാല തെളിച്ചു.

ഭരണഘടനാ സംരക്ഷണസംഗമം

ചേലേമ്പ്ര : ജനകീയ സാംസ്കാരിക മുന്നണി ഇടിമൂഴിക്കലിൽ ഭരണഘടനാ സംരക്ഷണസംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനംചെയ്തു. ബാബു ഒലിപ്രം അധ്യക്ഷതവഹിച്ചു. അഡ്വ. പി.എം. ആതിര, പരത്തുള്ളി രവീന്ദ്രൻ, ഡോ. കെ.എസ്. മാധവൻ, കെ.വി. ഷാജി, വി.എം.എ. ഖാദർ, ആർ. കെ. സന്ധ്യ, ഡോ. ആർസു, ജമീല, ഇക്ബാൽ പൈങ്ങോട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.