അരീക്കോട് : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ കോഴിക്കടകളിലും മീൻകടകളിലും മിന്നൽ പരിശോധന നടത്തി. വാഴക്കാട് റോഡ് ജങ്ഷനിലെ അഴുക്കുചാലിൽ മാലിന്യം നിക്ഷേപിച്ചതിനെത്തുടർന്നുള്ള പരാതിയിലാണ് പരിശോധന.

ഏതാനും കടകളിൽനിന്ന് അഴുകിയ കോഴിമാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഒരു കോഴിക്കട പൂട്ടിക്കുകയും മൂന്ന് മീൻ കടകളിൽനിന്ന് അഴുകിയ മീൻ പിടിച്ചെടുത്ത് നശിപ്പിക്കുകയുംചെയ്തു. അരീക്കോട് ടൗണിലെ അഴുക്ക് ചാലിലേക്ക് കടകളിൽ നിന്ന് മലിനജലം ഒഴുക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.

‌പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഒ. സച്ചിദാനന്ദൻ, ജൂനിയർ എച്ച്.ഐമാരായ വി. അഞ്ജന, ദാമോദരൻ, എ. അബ്ദുൾ നാസർ, ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.