അരീക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനഭാഗമായി ബി.ജെ.പി. നടത്തുന്ന സേവാസപ്താഹത്തിന് ഏറനാട് മണ്ഡലത്തിലും തുടക്കമായി. അരീക്കോട് താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ച് തുടങ്ങിയ പരിപാടി ജില്ലാപ്രസിഡൻറ് കെ. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി. സോമസുന്ദരൻ അധ്യക്ഷനായി. ടി. വിശ്വനാഥൻ, ടി. ശശികുമാർ, ടി. സോമൻ, കെ. സുന്ദരൻ, കെ. അശോകൻ, ഉണ്ണിക്കൃഷ്ണൻ, ഒ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.