അങ്ങാടിപ്പുറം: വ്യാഴാഴ്ച രാത്രി മഴ പെയ്തതോടെ പതിവിന് വ്യത്യസ്തമായി ഭഗവതിക്ക് ആറാട്ടെഴുന്നള്ളിപ്പ് നടന്നു. രാത്രി 9.30-നാണ് ആറാട്ടെഴുന്നള്ളിപ്പിനായി പൂരം കൊട്ടിയിറങ്ങുന്നത്. ശനിയാഴ്ച രാത്രി 9.15-ന് അങ്ങാടിപ്പുറത്ത് മഴ പെയ്യാൻ തുടങ്ങി. നെറ്റിപ്പട്ടവും മുത്തുക്കുടയും കോലവുമില്ലാതെ പട്ടക്കുട പിടിച്ചാണ് ആനപ്പുറത്ത് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചത്. ഒരു ആന മാത്രമേ എഴുന്നള്ളിപ്പിൽ ഉണ്ടായിരുന്നുള്ളു. ഭഗവതിക്ക് പുതുവെള്ളത്തിലായിരുന്നു ആറാട്ട്. 21-ആറാട്ടിൽ ഒരുതവണയെങ്കിലും ഭഗവതി പുതുവെള്ളത്തിൽ ആറാടുമെന്നാണ് വിശ്വാസം.