അങ്ങാടിപ്പുറം : ചെരക്കാപറമ്പ് യുവധാര ക്ലബ്ബ് പ്ലസ്ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ്. വിജയികളെ അനുമോദിച്ചു.

ക്യാൻസർ രോഗികൾക്ക് തലമുടി മുറിച്ചുനൽകിയ അശ്വന്തിന് ഉപഹാരം നൽകി. കോവിഡ് പശ്ചാത്തലത്തിൽ വിജയികളുടെ വീടുകളിൽച്ചെന്നാണ് സമ്മാനം നൽകിയത്. ക്ലബ്ബ് സെക്രട്ടറി സി.പി. ഫിറോസ് ബാബു, പ്രസിഡന്റ് ദീപ്തി അനീഷ്, സുനിൽ കുമാർ, ശിവപ്രസാദ്, സഞ്ജന തുടങ്ങിയവർ നേതൃത്വംനൽകി.