അങ്ങാടിപ്പുറം : ‘തെങ്ങ് കൃഷിക്ക് ജൈവവളം’ പദ്ധതിയിൽ കൃഷിഭവനിൽ അപേക്ഷ നൽകിയവർക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മുതൽ ജൈവവളം വിതരണംചെയ്യും. ഗുണഭോക്തൃവിഹിതം അഗ്രോ സർവീസ് സെന്ററിൽ അടയ്ക്കണം. ഒരു തെങ്ങിന് അഞ്ച് കിലോ ജൈവവളം ലഭിക്കും. പരമാവധി ഒരാൾക്ക് 100 തെങ്ങിനുള്ള വളമാണ് ലഭിക്കുക. ഗുണഭോക്താവിന്റെ പേരിലുള്ള ഭൂമിയുടെ വിസ്തൃതി അനുസരിച്ചായിരിക്കും തെങ്ങിന്റെ എണ്ണം കണക്കാക്കുക. ഒരു കിലോ ജൈവവളത്തിന് ആറ് രൂപ അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9496028922.