അങ്ങാടിപ്പുറം : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ കുട്ടികളെയുംകൂട്ടി പഞ്ചായത്ത് ഓഫീസിലെത്തി.

കുട്ടികളുടെ സ്‌കോളർഷിപ്പ് തുക പൂർണമായും അനുവദിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനും രക്ഷിതാക്കൾ തീരുമാനിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ പ്രസിഡന്റ് ഷൈനി, സെക്രട്ടറി ജമീറ, കോ-ഓർഡിനേറ്റർ ഷീബ ഡൊമിനിക്, വാപ്പു തിരൂർക്കാട്, സാദിഖ്അലി തോണിക്കര, മുഹമ്മദലി പോത്തുകാട്ടിൽ, മൻഷൂദ് തെക്കൻ തുടങ്ങിയവർ പങ്കെടുത്തു.