അങ്ങാടിപ്പുറം : പഞ്ചായത്തിന്റെ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ജൂബിലി ജങ്ഷനിലെ അൽഷിഫ നഴ്‌സിങ് കോളേജിൽ സജ്ജമായി. 117 രോഗികളെ ചികിത്സിക്കാൻ ആവശ്യമായ സെന്ററാണ് തയ്യാറാക്കിയിട്ടുള്ളത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവൻ, സെക്രട്ടറി അരവിന്ദ്‌ഘോഷ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ യു. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം യുവാക്കളാണ് സെന്റർ സജ്ജമാക്കിയത്.