അങ്ങാടിപ്പുറം: ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ പുത്തനങ്ങാടിയിലെ വിദ്യാർഥികളും അധ്യാപകരും വിവിധതരം മണ്ണുകളുടെ പ്രദർശനം നടത്തി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ മണ്ണിന്റെ അമ്ലത എങ്ങനെ ശാസ്ത്രീയമായി തിരിച്ചറിയാം എന്നതിനെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു പതില്ലാക്കൽ നേതൃത്വംനൽകി.