അങ്ങാടിപ്പുറം: സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകത്തൊഴിലാളിക്കുള്ള ശ്രമശക്തി പുരസ്‌കാരം നേടിയ വലമ്പൂർ കുന്നനാത്ത് ഹുസൈനെയും മികച്ച വിദ്യാർഥി കർഷകയ്ക്കുള്ള അവാർഡ് നേടിയ പരിയാപുരം സെന്റ്‌മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ റോണ റെജിയെയും പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവൻ, ജില്ലാപഞ്ചായത്തംഗം ടി.കെ. റഷീദലി എന്നിവരും പഞ്ചായത്തംഗങ്ങളും വീടുകളിൽപ്പോയി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വൈസ് പ്രസിഡന്റ് പി. രേണുക, അംഗങ്ങളായ സതി, ഹാജറുമ്മ, അനീസ്, വി.പി. അബ്ദുൾ അസീസ്, ഏലിയാമ്മ, കൃഷി ഓഫീസർ പി.സി. റെജി, കൃഷി അസിസ്റ്റന്റ് മൈമൂന എന്നിവർ പങ്കെടുത്തു.