അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ കായികമേളയിൽ 339 പോയിന്റ് നേടി തുടർച്ചയായി ആറാംതവണയും പരിയാപുരം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ കിരീടം ചൂടി. 185 പോയിന്റുമായി തിരൂർക്കാട് എ.എം. ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 82 പോയിന്റുമായി മങ്കട ഗവ. ഹയർസെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും നേടി.
സബ് ജൂനിയർ വിഭാഗത്തിൽ 40 പോയിന്റ് കരസ്ഥമാക്കി പരിയാപുരം ഫാത്തിമ യു.പി. സ്കൂളിനാണ് ഒന്നാംസ്ഥാനം.
എ.ഇ.ഒ. പി.എസ. മുരളീധരൻ ട്രോഫികൾ സമ്മാനിച്ചു. മനോജ് വീട്ടുവേലിക്കുന്നേൽ, ബി.പി.ഒ കെ.കെ ഗീത, എ. സുരേഷ്കുമാർ, ആരിഫ് കൂട്ടിൽ, കെ.എസ്. സിബി, ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു.