അങ്ങാടിപ്പുറം: പുത്തനങ്ങാടി ശുഹദാ മഖാമിൽ എസ്.കെ.എസ്.എസ്.എഫ്. ഈസ്റ്റ് ജില്ലാ ക്യാമ്പസ് കാൾ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യാതിഥിയായിരുന്നു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.

പാതാരി അബ്ദുല്ല ഹാജി പതാക ഉയർത്തി. സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, ഷമീർ ഫൈസി പുത്തനങ്ങാടി, സുബൈർ ഫൈസി ചെമ്മലശ്ശേരി, ഫാറൂഖ് ഫൈസി മണിമൂളി, ഹബീബ് ഫൈസി കോട്ടോപാടം, വി. കുഞ്ഞുട്ടി മുസ്‌ലിയാർ, അഡ്വ. ടി.കെ. റഷീദലി, മുഹമ്മദ് ശഹരി, മുതീഉൽ ഹഖ് ഫൈസി, സൽമാൻ ഫൈസി എന്നിവർ സംസാരിച്ചു.