അങ്ങാടിപ്പുറം: റെയിൽവേസ്റ്റേഷനിൽ രാവിലെ പാസഞ്ചറുകൾ സമയക്രമം പാലിക്കാത്തതിനാൽ പ്രയാസമുണ്ടാകുന്നതായി ഷൊർണൂർ -നിലമ്പൂർ പാസഞ്ചേഴ്‌സ് അസോസിയഷന്റെ പരാതി.

ഷൊർണൂർ ‍-നിലമ്പൂർ പാസഞ്ചർ രാവിലെ 7.39-നും നിലമ്പൂർ ‍-ഷൊർണൂർ പാസഞ്ചർ 7.40-നും അങ്ങാടിപ്പുറം സ്റ്റേഷൻ വിടുന്ന വിധത്തിലാണ് റെയിൽവേ സമയക്രമം. എന്നാൽ ഇത് പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വണ്ടികൾ പത്ത് മിനുട്ടോളം വൈകുന്നു. ഇതുകാരണം ഷൊർണൂരിൽ നിന്നുള്ള കണക്‌ഷൻ വണ്ടികൾ ലഭ്യമാകുന്നില്ല. വണ്ടികൾ സിഗ്‌നലിൽ പിടിച്ചിടുന്നത് കൃത്യമായ സമയക്രമം പാലിച്ചാവണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. റെയിൽവേക്ക്‌ പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.