അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് വൈസ് ജില്ല ഗവർണർ ജോർജ് മൊറെലി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പാമ്പലത്ത് മണി അധ്യക്ഷനായി. പുതിയ ഭാരവാഹികളായി സി.ടി. സത്യജിത്ത് (പ്രസി.), മണികണ്ഠൻ (സെക്ര.), ഗിരീഷ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

ചടങ്ങിൽ സായി സ്നേഹതീരത്തിലേക്ക് ഫാനുകളും അരിയും പുഴക്കാട്ടിരി ബഡ്‌സ് സ്കൂളിന് വാട്ടർ പ്യൂരിഫെയറും വിതരണംചെയ്തു. അഡ്വ. വിജയരാജ്, അഡ്വ. പ്രസാദ്, അജിത്ത്, അയ്യപ്പൻ, കെ.സി. ഇസ്മയിൽ, സുലൈഖ ഇസ്മൈയിൽ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.