അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ യജുർവേദ ലക്ഷാർച്ചന 17-ന് ആരംഭിക്കും. ഇരിങ്ങാലക്കുട കാമകോടി യജുർവേദ പാഠശാലയുടെ നേതൃത്വത്തിൽ കൈമുക്ക് വൈദികൻ ശ്രീധരൻ നമ്പൂതിരിയുടെയും ക്ഷേത്രംതന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് ലക്ഷാർച്ചന. കിഴക്കെ വാതിൽമാടമാണ് യജ്ഞവേദി. 24-ന് സമാപിക്കും.