തിരൂർ: തിരൂർ പയ്യനങ്ങാടിയിൽ അക്ഷയകേന്ദ്രത്തിന് പുറത്ത് മസ്റ്ററിങ്ങിന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് കാത്തിരുന്നവരുടെ തലയ്ക്ക് കെട്ടിടത്തിൽ നിന്ന് കല്ല് തെറിച്ചുവീണ് രണ്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.

അക്ഷയകേന്ദ്രം കെട്ടിടത്തിന്റെ മീതെ ചോർച്ച തടയാൻ വിരിച്ച ഷീറ്റ് കാറ്റിൽ പാറിപ്പോകാതിരിക്കാൻ വെച്ച കല്ലാണ് കാറ്റിൽ താഴേക്ക് ഉരുണ്ടുവീണത്. തലയ്ക്ക് പരിക്കേറ്റ തിരൂർ തലക്കടത്തൂർ സുലൈമാൻ പടി സ്വദേശി ആലുംകോട്ടത്തിൽ പറമ്പ് സൈനബ (50), ഇരിങ്ങാവൂർ സ്വദേശി പുറയാത്തുപറമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി (73) എന്നിവരെ നാട്ടുകാർ ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.