ആനക്കയം: കാർഷിക ഗവേഷണകേന്ദ്രത്തിലെ കാഷ്വൽ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച നടപടി തിരുത്താൻ സ്ഥാപനമേധാവികൾക്ക് സർവകലാശാലാ ഭരണസമിതി നിർദേശംനൽകി. ഇതേത്തുടർന്ന് ഒൻപതുദിവസമായി പണിമുടക്കിലായിരുന്ന തൊഴിലാളികൾ സമരം അവസാനിപ്പിച്ചു.

എ.ഐ.ടി.യു.സി. ജില്ലാസെക്രട്ടറി കെ. മോഹൻദാസ്, സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. വേലായുധൻ എന്നിവർ പ്രസംഗിച്ചു. ആഹ്ലാദപ്രകടനത്തിന് പി. സുലൈമാൻ, പുഴക്കൽ ഷെരീഫ്, അബ്ദുൽഹമീദ്, ടി.പി. കീരൻ, ഇ. വിലാസിനി, ബിന്ദു, പി. പ്രസീദ, എം. റംസീന, ടി.പി. വിപിൻ തുടങ്ങിയവർ നേതൃത്വംനൽകി.

Content Highlights: Aanakkayam agricultural research centre casual employees strike