തേഞ്ഞിപ്പലം : തിരൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഒരുകോടി രൂപയുടെ വായ്പ സ്വയംസഹായ സംഘങ്ങൾക്ക് വിതരണംചെയ്തു. ചേലേമ്പ്ര, തേഞ്ഞിപ്പലം, തൃക്കുളം എന്നീ കരയോഗങ്ങളിൽപ്പെട്ട വനിതാ സ്വയംസഹായ സംഘങ്ങൾക്കാണിത് നൽകിയത്. എൻ.എസ്.എസ്. തിരൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി. വേണുഗോപാലൻ നായർ ഉദ്ഘാടനംചെയ്തു. എം.കെ. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സി.കെ. വേണുഗോപാലൻ നായർ, താലൂക്ക് യൂണിയൻ സെക്രട്ടറി ഷാബു, ധനലക്ഷ്മി ബാങ്ക് മാനേജർ കെ. അനൂപ്, കിഷോർ, രാമചന്ദ്രൻ നായർ, വിജയകുമാരി എന്നിവർ പ്രസംഗിച്ചു.