തിരൂരങ്ങാടി : നേപ്പാളിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ബേസ്‌ബോൾ ടൂർണമെന്റ് ജേതാക്കളായ ഇന്ത്യൻ ടീം അംഗങ്ങൾക്ക് തിരൂരങ്ങാടിയിൽ സ്വീകരണം നൽകി. തിരൂരങ്ങാടി നഗരസഭാ ഭരണസമിതി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ താരങ്ങളെ സ്വീകരിച്ചു.

നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, കൗൺസിലർമാരായ ഇഖ്ബാൽ കല്ലുങ്ങൽ, കെ.പി. സൈതലവി, അരിമ്പ്ര മുഹമ്മദലി, പി.കെ. മഹ്ബൂബ്, സമീന മൂഴിക്കൽ, സമീർ വലിയാട്ട് തുടങ്ങിയവർ പങ്കെടുത്തു. പാലത്തിങ്ങൽ പള്ളിപ്പടി ന്യൂചാലഞ്ച്, ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവർ ചേർന്ന് ദേശീയതാരം കെ. മുഹമ്മദ് അബ്‌നസിനെ സ്വീകരിച്ചാനയിച്ചു. ജെ.സി.ഐ. തിരൂരങ്ങാടിയും ടീം അംഗങ്ങൾക്ക് സ്വീകരണം നൽകി.