കുറ്റിപ്പുറം : അലർജിക്കെതിരേ കുത്തിവെപ്പ് എടുത്തതിനെത്തുടർന്ന് യുവതിമരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ധർണ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് മുജീബ് കൊളക്കാട് ഉദ്ഘാടനംചെയ്തു. പാറയ്ക്കൽ ബഷീർ അധ്യക്ഷനായി. പരപ്പാര സിദ്ധീഖ്, ഉമ്മർ ഗുരിക്കൾ, വസീമ വേളേരി, റംല കറത്തൊടി, സിനൂബിയ, കെ.ടി. സിദ്ദിഖ്, സഹീർ, അഹമ്മദ് കുട്ടി ചെമ്പിക്കൽ, കൈപ്പള്ളി അബുള്ളക്കുട്ടി, ടി.കെ. മുഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.