മലപ്പുറം : കെ.എസ്.എം.എ. സംസ്ഥാന ജനറൽ സെക്രട്ടറിയും മലപ്പുറം നഗരസഭാ കൗൺസിലറുമായ കെ.പി.എ. ഷരീഫിനെ മർദിച്ചവരെ അറസ്റ്റ്‌ ചെയ്യണമെന്ന് കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

കെ.എസ്.എം.എ.യും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി കാസർകോട് നടത്തിയ പഠനക്യാമ്പ് ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്ന ഷരീഫിനെ കൊണ്ടോട്ടിയിൽ വെച്ച് വഴി നൽകിയില്ലെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചത്.

കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്, ജില്ലാ പ്രസിഡന്റ് സി.എച്ച്. ജലീൽ, ജില്ലാ സെക്രട്ടറി ഫൈസൽ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.