പൂക്കോട്ടുംപാടം : ഹിന്ദു ഐക്യവേദി അമരമ്പലം പഞ്ചായത്ത് സമിതി കൺവെൻഷൻ പൂക്കോട്ടുംപാടം വിദ്യാ കോളേജിൽ നടന്നു. കുന്നത്ത് വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ചു. ഹൈന്ദവസമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജില്ലാ സമിതിയംഗം കരിമ്പിൽ രാധാകൃഷ്ണൻ വിശദീകരിച്ചു. നിലമ്പൂർ താലൂക്ക് സംഘടനാ സെക്രട്ടറി സി. ശശികുമാർ പ്രസംഗിച്ചു. ഭാരവാഹികൾ: യു. രവീന്ദ്രൻ (പ്രസി.), കുന്നത്ത് വിശ്വനാഥൻ നായർ (വൈസ് പ്രസി.) വെള്ളോലി മോഹൻദാസ് (ജന.സെക്ര.), ചോലക്കൽ രഞ്ജിത്ത്, ടി.പി. രാമദാസ് (സെക്രട്ടറിമാർ), മറ്റത്തിൽ രാധാകൃഷ്ണൻ (ട്രഷ.).