പൊന്മള : പറങ്കിമൂച്ചിക്കൽ ഗവ. എൽ.പി. സ്‌കൂളിന് പുതിയതായി നിർമിച്ച കെട്ടിടം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.എൽ.എ.യുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽനിന്നനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേജ് കം ക്ലാസ് റൂം സൗകര്യത്തോടെ പുതിയ കെട്ടിടം നിർമിച്ചത്.

പൊൻമള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.പി. രാജീവിന് എം.എൽ.എ. ഉപഹാരം നൽകി. പൊന്മള പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സജ്ന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം സലീന, പൊൻമള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്തലി കടക്കാടൻ, പഞ്ചായത്തംഗങ്ങളായ സുഹറാബി കൊളക്കാടൻ, അത്തു വടക്കൻ, എം.പി. നിസാർ, എ.ഇ.ഒ. മുരളീധരൻ, പി. മുഹമ്മദലി, വി. ഇബ്രാഹിംകുട്ടി, ടി. റിയാസ്, പ്രഥമാധ്യാപിക വി.ടി. ഉഷ, കുഞ്ഞിമുഹമ്മദ്, ടി. മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് കെ. ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.