പാണ്ടിക്കാട് : ചന്തപ്പുര യുദ്ധത്തിൽ വീരമൃത്യുവരിച്ച തദ്ദേശീയരായ സ്വാതന്ത്ര്യസമര പോരാളികൾക്ക് സ്മാരകമൊരുക്കാനുള്ള നടപടികൾക്ക് പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് തുടക്കമിട്ടു. ഇതിന്റെ ഭാഗമായിച്ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ പി.എച്ച്. ഷമീം അധ്യക്ഷത വഹിച്ചു. പി.ആർ. രോഹിൽനാഥ്, അനീറ്റ ദീപ്തി, സുധീർ കുമാർ ആളൂർ, വി. മജീദ്, കൊരമ്പയിൽ ശങ്കരൻ, കെ.ടി. ഗിരീഷ് ബാബു, കെ.കെ. സദക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.