പൂക്കോട്ടുംപാടം : കലാകാരന്മാരുടെ സംഘടനയായ നന്മ അമരമ്പലം യൂണിറ്റ് ലഹരി വിപത്തിനെതിരേ സാംസ്കാരികക്കൂട്ടായ്മകൾ സംഘടിപ്പിക്കും.

ഒക്ടോബർ ആദ്യവാരത്തിലാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂട്ടായ്മകൾ നടത്തുക.

കൺവെൻഷൻ നന്മ നിലമ്പൂർ മേഖലാ സെക്രട്ടറി ഫൂലൻദേവി ഉദ്ഘാടനംചെയ്തു.

സംസ്ഥാന കമ്മിറ്റിയംഗം ഉമേഷ് നിലമ്പൂർ, ജില്ലാ സെക്രട്ടറി സജിത്ത് പൂക്കോട്ടുംപാടം, ജില്ലാ ജോയിന്റ് സെക്രട്ടറി രാജീവ് ചെമ്മണിക്കര എന്നിവർ പ്രസംഗിച്ചു.