മലപ്പുറം : അന്താരാഷ്‌ട്ര അധ്യാപകദിനത്തോടനുബന്ധിച്ച് ഉമ്മത്തൂർ എ.എം.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ലയിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ഓർമക്കുറിപ്പ് മത്സരം നടത്തും. അധ്യാപകർക്ക് 'എന്നെ സ്വാധീനിച്ച എന്റെ വിദ്യാർഥി' എന്നതും രക്ഷിതാക്കൾക്ക് 'എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ' എന്നതുമാണ് വിഷയം. കുറിപ്പുകൾ ഒക്‌ടോബർ മൂന്നിനകം 9605882334-ലേയ്ക്ക് വാട്സാപ്പിലൂടെ അയക്കണം.