മലപ്പുറം : നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സേവാസമർപ്പണത്തിന്റെ ഭാഗമായി ബി.ജെ.പി. തിരുനാവായയിൽ ഭാരതപ്പുഴ ശുചീകരണം നടത്തി. സംസ്ഥാനവക്താവ് ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

കവികളുടെയും സാംസ്‌കാരിക നായകൻമാരുടെയും ജന്മംകൊണ്ടും കർമംകൊണ്ടും പവിത്രമാണ് ഭാരതപ്പുഴയുടെ തീരം. നാടിന്റെ ജീവവായുവായ നദീതടസംസ്‌കാരം സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാപ്രസിഡന്റ് രവി തേലത്ത് അധ്യക്ഷതവഹിച്ചു. മേഖലാ വൈസ് പ്രസിഡൻറ് കെ.കെ. സുരേന്ദ്രൻ, ജില്ലാ ജനറൽസെക്രട്ടറി രാജീവ് കല്ലംമുക്ക്, ജില്ലാസെക്രട്ടറിമാരായ പി.പി. ഗണേശൻ, മനോജ് പാറശ്ശേരി, നിയോജകമണ്ഡലം പ്രസിഡൻറുമാരായ കെ.പി. സുബ്രഹ്മണ്യൻ, പ്രസാദ് പടിഞ്ഞാക്കര, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശശി കറുകയിൽ, കെ.പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.