പൊന്നാനി : ക്ഷയരോഗ നിർമാർജനം വിജയകരമായി നടപ്പാക്കിയ പൊന്നാനി നഗരസഭയ്ക്ക് അക്ഷയകേരള പുരസ്‌കാരം.

ക്ഷയരോഗനിവാരണം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പാക്കിവരുന്ന ക്ഷയരോഗമുക്ത കേരളം പദ്ധതി വിജയകരമായി പൂർത്തീകരിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ്കുഞ്ഞി പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്കുമാറിൽനിന്ന് ഏറ്റുവാങ്ങി.