എടപ്പാൾ : തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുജനാധിപത്യമുന്നണിക്കനുകൂലമായ മുന്നേറ്റമുണ്ടാകുമെന്ന് എൽ.ഡി.എഫ്. കൺവീനറും സി.പി.എം. സംസ്ഥാനസെക്രട്ടറിയുമായ എ. വിജയരാഘവൻ പറഞ്ഞു.
സർക്കാരിനെ അട്ടിമറിക്കാനായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന നീക്കം സാധാരണക്കാർക്ക് മനസ്സിലായതിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു വിജയം മുന്നണിക്കുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് എടപ്പാൾ ഡിവിഷൻ സ്ഥാനാർഥി അഡ്വ. പി.പി. മോഹൻദാസിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് എടപ്പാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി. ജ്യോതിഭാസ് അധ്യക്ഷതവഹിച്ചു. ടി. സത്യൻ, പി.പി. മോഹൻദാസ്, ഇ. രാജഗോപാലൻ, പി.കെ. കുട്ടൻ, ഇ.വി. മോഹനൻ, കുഞ്ഞുമുഹമ്മദ്, ഇ. ബാലകൃഷ്ണൻ, ടി.പി. കുട്ടൻ എന്നിവർ പ്രസംഗിച്ചു.