മലപ്പുറം : സൂഫികൾ ലോകസമാധാനത്തിന്റെ സന്ദേശങ്ങളാണ് വിളംബരംചെയ്യുന്നതെന്ന് ഉസ്താദ് അബ്ബാസ് ഫൈസി വഴിക്കടവ്. മലപ്പുറം ഖുത്ബുസ്സമാൻ എജ്യുലാന്റിൽ ശൈഖ് ജീലാനി ഉറൂസിനോടനുബന്ധിച്ച് നടന്ന ജീലാനി സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
സമ്മേളനം ശൈഖ് സയ്യിദ് അബ്ദുല്ല അബ്ദുൽ മുൻഇം അൽ കൈലാനി(ബാഗ്ദാദ്) ഉദ്ഘാടനംചെയ്തു. ശൈഖ് അബ്ദുറഷീദ് അബ്ദുൽ അസീസ് സമാനി അൽ ഖാദിരി ഐവറി കോസ്റ്റ് പങ്കെടുത്തു. മുഹമ്മദ് ജാനിഷ് ഖാദിരി ഖുത്ബുസ്സമാൻ മാല പ്രകാശനംചെയ്തു. മുഹമ്മദ് അസ്‌ലം ഹുദവി അധ്യക്ഷനായി.