നിലമ്പൂർ : കോവിഡ് ബാധിതരെ സഹായിക്കാൻ മെഡിക്കൽ ഉപകരണങ്ങളുമായി വജ്രജൂബിലി കലാകാരന്മാർ.
ജില്ലയിലെ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും കോ -ഓർഡിനേറ്ററും സമാഹരിച്ച 40000-ത്തോളം രൂപയ്ക്ക് വാങ്ങിയ മെഡിക്കൽസാമഗ്രികൾ നിലമ്പൂർ കോവിഡ് ആശുപത്രിക്ക് വിതരണംചെയ്തു.
60 പി.പി.ഇ. കിറ്റുകൾ, 100 മാസ്കുകൾ, 100 ഫേസ് ഷീൽഡ്, 100 ജോഡി ഗ്ലൗസ്, ഹാന്റ് സാനിറ്റൈസർ എന്നിവയാണ് നൽകിയത്. ഫെലോഷിപ്പ് ജില്ലാ കോ -ഓർഡിനേറ്റർ രാഹുൽ കറുമത്തിൽനിന്ന് മെഡിക്കൽ ഓഫീസർ ഡോ. ഷഹനയുടെ സാന്നിധ്യത്തിൽ ഡ്യൂട്ടി ഡോക്ടർ ജാസിൽ മേരി ജോൺ ഏറ്റുവാങ്ങി.
കൺവീനർമാരായ അശ്വതി (പെരിന്തൽമണ്ണ), മുഹമ്മദ് നിഷാദ് (കൊണ്ടോട്ടി), ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ പ്രീത, മുനീർ, റംലത്ത് എന്നിവരും പങ്കെടുത്തു.