അങ്ങാടിപ്പുറം : മേലേ അരിപ്രയിൽ ടീം വെൽഫെയർ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഞാറ്‌ നടീൽ വാർഡംഗം സ്വാലിഹ നൗഷാദ് ഉദ്ഘാടനം ചെയ്തു.

ടീം വെൽഫെയർ ജില്ലാ വൈസ് ക്യാപ്റ്റൻ സെയ്താലി വലമ്പൂർ, ശിഹാബ് തിരൂർക്കാട്, ഫൈസൽ, നൗഷാദ് അരിപ്ര, എം. സക്കീർ എന്നിവർ നേതൃത്വം നൽകി.