കൂട്ടായി : ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണു. കൂട്ടായി പള്ളിവളപ്പ് കമ്മാക്കാനകത്ത് ശരീഫയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് മറിഞ്ഞുവീണത്. തിങ്കളാഴ്ച പകൽ 11.30-നാണ് സംഭവം. അപകടസമയത്ത് ശരീഫയുടെ രണ്ടു മക്കളും അവരുടെ കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കുറ്റിപ്പുറം : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണു. അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

നടുവട്ടം മണ്ഡകപറമ്പിൽ കെ.പി. കൃഷ്ണന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ തെങ്ങുവീണത്. വീടിന്റെ മുകൾഭാഗം പൂർണമായും തകർന്നു.