മലപ്പുറം : ലളിതജീവിതവും ഉയർന്നചിന്തയും കൈമുതലാക്കി തലമുറകൾക്കൊപ്പം സഞ്ചരിച്ച നേതാവാണ് സി.എച്ച്. മുഹമ്മദ് കോയ എന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുെെസൻ തങ്ങൾ എം.എൽ.എ. പറഞ്ഞു.

എം.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സി.എച്ച്. ഓർമയെത്തുന്ന കാലം' എന്ന കാമ്പയിൻ അദ്ദേഹം ഉദ്ഘാടനംചെയ്തു.

എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അധ്യക്ഷനായി.

സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, സംസ്ഥാന ട്രഷറർ സി.കെ. നജാഫ്, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി ഉമർ അറക്കൽ, ഫാരിസ് പൂക്കോട്ടൂർ, കുരിക്കൾ മുനീർ, എം.ടി. റാഫി, അനീസ് വെള്ളില, പി. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.