അങ്ങാടിപ്പുറം : ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ (ഏഴുവയസ്സിനു താഴെ) 200 മീറ്റർ, 500 മീറ്റർ ഇനങ്ങളിൽ വെള്ളിമെഡൽ നേടി അഞ്ചുവയസ്സുകാരൻ ഖിദാഷ് ഖാൻ. സംസ്ഥാനതല മത്സരത്തിലേക്കും ഖിദാഷ് യോഗ്യത നേടി. ഖിദാഷ് ഖാന്റെ കന്നി മത്സരമായിരുന്നു.

രാമപുരം സ്വദേശി നിഷാദാണ് പരിശീലകൻ. നോവലിസ്റ്റും അധ്യാപകനുമായ ഫിറോസ് ഖാൻ പുത്തനങ്ങാടിയുടെയും പി.ടി.എം. യു.പി. സ്കൂളിലെ അധ്യാപിക ഫാത്തിമത്ത് സഹ്‌നയുടേയും മൂത്തമകനാണ്.

ആറുമാസം മുന്പാണ് പെരിന്തൽമണ്ണയിലെ ടൊർണാഡോ റോളർ സ്കേറ്റിങ് ക്ലബ്ബിൽ പരിശീലനം തുടങ്ങിയത്. സംസ്ഥാനമത്സരത്തിനുള്ള പരിശീലനത്തിലാണിപ്പോൾ. വിവിധ സംഘടനകളും ക്ലബ്ബ് ഭാരവാഹികളും ഖിദാഷ് ഖാനെ അനുമോദിച്ചു.