കുറ്റിപ്പുറം : മദ്യപിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ഹൈക്കോടതി പരാമർശത്തിൽ പ്രതിഷേധിച്ച് വ്യാ‌ഴാഴ്ച കോടതികൾക്കു മുൻപിൽ കണ്ണുകെട്ടി ദുഃഖാചരണം നടത്താൻ മദ്യനിരോധന ഐക്യവേദി സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു. സർക്കാരിന്റെ വഴിവിട്ട മദ്യനയത്തിനെതിരേ പരാതിപ്പെടാനുള്ള അവസാന അഭയകേന്ദ്രമാണ് കോടതിയെന്നും മദ്യംമൂലം തകർന്നുകൊണ്ടിരിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ദുരിതങ്ങൾ കോടതി കാണാതെ പോയതിൽ കടുത്ത ദുഃഖമുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. മദ്യാസക്തി കുറച്ചു കൊണ്ടുവരുന്നതിന് സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന നിർദേശമായിരുന്നു കോടതി നൽകേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡൻറ്്‌ പ്രൊഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷനായി. ജനറൽസെക്രട്ടറി ഇ.എ. ജോസഫ്, ഒ.ജെ. ചിന്നമ്മ, ഏട്ടൻ ശുകപുരം, ജോയ് അയിരൂർ, മുജീബ് റഹ്‌മാൻ, അബ്ദുസ്സമദ് മയ്യിൽ, ജൂഡിസ് യേശുദാസൻ, രാജീവൻ ചൈത്രം, അടാട്ട് വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.

പത്മശാലിയ സംഘം സമ്മേളനം

പരപ്പനങ്ങാടി : പത്മശാലിയ സംഘം തിരൂർ താലൂക്ക് 41-ാം സമ്മേളനം ഇടിമുഴിക്കൽ ശ്രീമഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ 31-ന് നടത്താൻ തീരുമാനിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സി. കൃഷ്ണൻകുട്ടി അധ്യക്ഷതവഹിച്ചു. സി. സേതുമാധവൻ, സുബ്രഹ്മണ്യൻ കാട്ടിലങ്ങാടി, മണിദാസ് കോട്ടയ്ക്കൽ, കെ.പി. ഉണ്ണികൃഷ്ണൻ, പി. പുഷ്പ, സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.