മലപ്പുറം : കേന്ദ്ര സർക്കാർ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ. മലപ്പുറം ജില്ലാകമ്മിറ്റി മലപ്പുറം ജി.എസ്.ടി. ഓഫീസിലേക്ക് വിദ്യാർഥി മാർച്ച് സംഘടിപ്പിച്ചു.

കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. ടി.പി. രഹ്ന സബീന ഉദ്ഘാടനംചെയ്തു. സംസ്ഥന കമ്മിറ്റിയംഗം എം. സജാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇ. അഫ്‌സൽ, കെ. ഹരിമോൻ, കെ. ഷിഹാബ്, കെ. മുസമ്മിൽ എന്നിവർ പ്രസംഗിച്ചു.