നിലമ്പൂർ : കേന്ദ്ര സർക്കാർ തലങ്ങളിലെ വിവിധ ജോലി സാധ്യതകളെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എസ്.വൈ.എസ്. നിലമ്പൂർ സോൺ കരിയർ സ്പാർക്ക് സംഘടിപ്പിച്ചു. നിലമ്പൂർ മജ്മയിൽ നടന്ന പരിപാടി സ്വഫ്‌വാൻ അസ്ഹരി കൂറ്റമ്പാറ ഉദ്ഘാടനംചെയ്തു. ബഷീർ ചെല്ലക്കൊടി വിഷയാവതരണം നടത്തി. സോൺ പ്രസിഡന്റ് കുഞ്ഞാലൻ സഖാഫി അധ്യക്ഷത വഹിച്ചു.

അൻവർ വല്ലപ്പുഴ, അലവിക്കുട്ടി സഖാഫി, ടി.പി. ജമാൽ കരുളായി, നാസർ മുസ്‌ല്യാർ എന്നിവർ പ്രസംഗിച്ചു.