അങ്ങാടിപ്പുറം : പഞ്ചായത്തിലെ ചില വാർഡുകൾ കൺടെയ്ൻമെന്റ് സോണാക്കിയതിനാൽ ഈ വാർഡുകളിൽ ഉൾപ്പെട്ട ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രം, തളി മഹാദേവക്ഷേത്രം, മുതുവറ മഹാവിഷ്ണുക്ഷേത്രം, മാണിക്യപുരം അയ്യപ്പക്ഷേത്രം, വിഷ്ണുക്ഷേത്രം, റാവറമണ്ണ ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ നിത്യപൂജകൾ നടത്തി ക്ഷേത്രനട നേരത്തെ അടയ്ക്കും. ഭക്തർക്ക് പ്രവേശനമില്ല.