തിരൂരങ്ങാടി : മനുഷ്യരെ ഒന്നിപ്പിക്കുന്ന പൊതു ഇടങ്ങൾ വളർന്നുവരണമെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. കലാസാംസ്‌കാരിക കൂട്ടായ്മയായ തിരൂരങ്ങാടി കലാകേന്ദ്രയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.ടി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെ.പി.എം. മജീദ് എം.എൽ.എ., നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.