കുറ്റിപ്പുറം : ഓപ്പറേഷൻ കുബേരയിൽ രണ്ടുപേരെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം നാഗപറമ്പ് ചെമ്മൻകാട്ടിൽ ഉദയകുമാർ (58), കാലടി പാറപ്പുറം കരുണക്കോട്ട് മാധവൻ (70) എന്നിവരെയാണ് സി.ഐ. ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഉദയകുമാറിന്റെ വീട്ടിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. ഇവിടെനിന്ന് ഒന്നും എഴുതാത്ത ചെക്കുകളും മുദ്രപ്പത്രങ്ങളും പ്രോമിസറിനോട്ടുകളും പാസ്പോർട്ടുകളും പിടിച്ചെടുത്തു. ഉദയകുമാറിനെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കുവേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന മാധവനെയും പിടികൂടിയത്. മാധവന്റെ വീട്ടിൽനിന്ന് 50,000 രൂപയും ഒന്നും എഴുതാത്ത മുദ്രപ്പത്രങ്ങളും അനധികൃത പണമിടപാടുകൾ സംബന്ധിച്ച രേഖകളും കണ്ടെടുത്തു. എസ്.ഐ.മാരായ നിഖിൽ, വാസുണ്ണി, വിനോദ്, സി.പി.ഒ. വിജേഷ് എന്നിവരാണ് സി.ഐ.യുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ‘