കൊണ്ടോട്ടി : കോഴിക്കോട് വിമാനത്താവളത്തിനെതിരായ കേന്ദ്ര അവഗണനയും അട്ടിമറി നീക്കങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു മലബാർ ഡെവലപ്‌മെന്റ് ഫോറം കരിപ്പൂരിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി.

വലിയ വിമാനങ്ങളുടെ സർവീസും ഹജ്ജ് പുറപ്പെടൽ കേന്ദ്രവും കരിപ്പൂരിൽ പുനഃസ്ഥാപിക്കുക, കരിപ്പൂർ വിമാനാപകടം സി.ബി.ഐ. അന്വേഷിക്കുക, ടെർമിനലിനു മുന്നിലെ പാർക്കിങ് സമയം 15 മിനിറ്റാക്കുക, ഉദ്യോഗസ്ഥ ലോബിയുടെ പ്രവർത്തനം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനംചെയ്തു. കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖൈസ് അഹമ്മദ്, ഷെറിന ഷെറിൻ, പി.വി. അബ്ദുൾ റഷീദ്, വി.എ. അസീസ്, കെ.പി. അബ്ദുൽറസാഖ്, പി.ടി. അഹമ്മദ് കോയ, ഷാൻ ഷഹീൻ, മുഹമ്മദലി നാലകത്ത്, എം.വി. അബ്ദുൾ ഗഫൂർ, ബാപ്പു വടക്കയിൽ, സി.കെ. മൊറയൂർ, ഷാഫി ചേലേമ്പ്ര, പി. സഹീർ, നാസർ ഹസൻ തുടങ്ങിയവർ പ്രസംഗിച്ചു.